കോഴിക്കോട് ഹോട്ട് ബണ്‍ ബേക്കറിയിലെ ചില്ലുകൂട്ടില്‍ എലി; ബേക്കറി പൂട്ടി ഭക്ഷ്യസുരക്ഷാ വകുപ്പ്
ബേക്കറിയുടെ അടുക്കളയില്‍ എലി വിസര്‍ജ്യം കണ്ടെത്തി. ബേക്കറി തുറന്നുപ്രവര്‍ത്തിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് തന്നെ ഹാനികരമാണെന്നെന്നും വീഡിയോ കൈമാറിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.